റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി; തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
national news
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി; തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 5:53 pm

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്‌ക്കെതിരെ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം. മദ്രാസ് ഹൈക്കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

സംസ്ഥാന പാതാവികസനവുമായി ബന്ധപ്പെട്ട് ഡി.എം.കെ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. മൂന്ന് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു.

ALSO READ: 18ാം വയസില്‍ ഇന്റേണിയായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചു: ആരോപണവുമായി മാധ്യമപ്രവര്‍ത്തക മജ്‌ലി

സംസ്ഥാന പാതാ വികസന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് നല്‍കിയെന്നാണ് ഡി.എം.കെയുടെ ആരോപണം. നേരത്തെ കോടതിയില്‍ വിജിലന്‍സിന്റെ അഴിമതിവിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് വിജിലന്‍സിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന് ഡി.എം.കെയുടെ പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പല കരാറുകാരുടെയും ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടന്ന കാര്യവും ഡി.എം.കെ ചൂണ്ടിക്കാട്ടുന്നു.

WATCH THIS VIDEO: