Administrator
Administrator
കനിമൊഴിയുടെ ജാമ്യം: 14ന് വിധി പറയും
Administrator
Saturday 7th May 2011 12:29pm

ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ എം.പി കനിമൊഴിയുടേയും കലൈജ്ഞര്‍ ടി.വി എം.ഡി ശരത് കുമാറിന്റേയും ജാമ്യാപേക്ഷയില്‍ കോടതി 14ന് വിധിപറയും. വിധിപ്രഖ്യാപനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിധിപറയുന്ന 14 ന് എല്ലാവരും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ രണ്ടുദിവസമായി നീണ്ട വാദംകേള്‍ക്കല്‍ ഇന്നാണ് അവസാനിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.

ത­മി­ഴ്‌­നാ­ട് മു­ഖ്യ­മ­ന്ത്രി ക­രു­ണാ­നി­ധി­യു­ടെ മ­ക­ളും ഡി.എം.കെ എം­പി­യുമാ­യ കനി­മൊ­ഴി­ക്ക് സ്‌‌­പെക്ട്രം ഗൂഢാ­ലോ­ച­ന­യില്‍ പ­ങ്കു­ണ്ടെ­ന്ന് സി.ബി.ഐ അ­ഭി­ഭാ­ഷ­കന്‍ യു.യു.ല­ളിത് വാദിച്ചിരുന്നു.

ക­ലൈ­ഞ്­ജര്‍ ടി.വി­യു­ടെ ദൈ­നം­ദി­ന പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലെല്ലാംത­ന്നെ കനി­മൊ­ഴി ഇ­ട­പെ­ട്ടി­രുന്നു. പ­ണ­മി­ട­പാ­ടു­ക­ളെ­ക്കു­റി­ച്ച് അ­റി­യാ­മാ­യി­രു­ന്ന കനി­മൊ­ഴി യാ­തൊ­രു രേ­ഖ­ക­ളു­മില്ലാതെ ക­ലൈ­ഞ്­ജര്‍ ടി വി­യി­ലേ­ക്ക് കൂ­ടു­തല്‍ പ­ണം ഒ­ഴു­ക്കി­യി­രു­ന്നെ­ന്നും സി.ബി.ഐ വ്യ­ക്ത­മാക്കി.

ക­ലൈ­ഞ്­ജര്‍ ടി വി എം.ഡി­ക്കും ഗൂഢാ­ലോ­ച­ന­യി­ല്‍ പ­ങ്കുണ്ട്. മാ­ത്ര­വു­മല്ല, രാ­ജ­യു­മാ­യി വള­രെ അ­ടു­ത്ത ബ­ന്ധ­മാ­ണ് കനി­മൊ­ഴി­ക്കു­ള്ളത്. ഇ­ക്കാ­ര­ണ­ങ്ങ­ളെല്ലാം പ­രി­ഗ­ണി­ച്ച് ക­നി­മൊ­ഴി­യു­ടെ ജാ­മ്യാ­പേ­ക്ഷ ത­ള്ള­ണ­മെ­ന്ന് യു.യു.ല­ളി­ത് വാ­ദിച്ചു.

അ­തേ­സമ­യം 60 ശ­ത­മാനം ഓ­ഹ­രി­യു­ള്ള ദ­യാ­ലു­അ­മ്മാ­ളി­ന് ഗൂഢാ­ലോ­ച­ന­യു­മാ­യി യാ­തൊ­രു പ­ങ്കു­മി­ല്ലെന്നും സി.ബി.ഐ പ­റഞ്ഞു . ഇ­ട­പാ­ടു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട രേ­ഖ­കളി­ലൊ­ന്നുംത­ന്നെ കനി­മൊ­ഴി ഒ­പ്പു­വെ­ച്ചി­ട്ടി­ല്ലെ­ന്ന് ഇന്ന­ലെ കനി­മൊ­ഴി­യു­ടെ അ­ഭി­ഭാ­ഷ­കന്‍ രാംജ­ത് മ­ലാ­നി വാ­ദി­ച്ചി­രു­ന്നു. ഈ വാ­ദ­ത്തെ­ക്കു­റി­ച്ച് സി.ബി.ഐ പ­രാ­മര്‍­ശി­ച്ചി­ട്ടില്ല.

Advertisement