എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കരി അഴിമതി: നവീന്‍ ജിന്‍ഡാളിനെതിരെ എഫ്.ഐ.ആര്‍
എഡിറ്റര്‍
Tuesday 11th June 2013 11:42am

Naveen-Jindal

ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ കോണ്‍ഗ്രസ് എം.പിയും ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവിയുമായ നവീന്‍ ജിന്‍ഡാലിനെ ഉള്‍പ്പെടുത്തി സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.

നവീന്‍ ജിന്‍ഡാളിനെ കൂടാതെ മുന്‍ മന്ത്രി നാരായണ്‍ റാവുവിനെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Ads By Google

ജിന്‍ഡാള്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിന്റെ വരുമാനം തെറ്റായി കാണിച്ചുവെന്നും മുമ്പ് നടന്ന അലോട്‌മെന്റുകള്‍ മറച്ച് വെച്ചെന്നുമാണ് സി.ബി.ഐ എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. വ്യാജ രേഖയുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളും ജിന്‍ഡാളിനെതിരെ ചുമത്തിയിട്ടുണ്ട്.

കല്‍ക്കരി അഴിമതിക്കേസില്‍ സി.ബി.ഐ ഫയല്‍ ചെയ്യുന്ന പന്ത്രണ്ടാമത്തെ എഫ്.ഐ.ആറാണിത്. കല്‍ക്കരിപ്പാടം വീതിച്ച് നല്‍കിയപ്പോള്‍ 11 ബ്ലോക്കുകള്‍ ജിന്‍ഡാള്‍ ഗ്രൂപ്പിന് ലഭിച്ചിരുന്നു.

നേരത്തേ കല്‍ക്കരി അഴിമതിക്കേസില്‍ സി.ബി.ഐയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രാഷ്ട്രീയ മുതലാളിമാരുടെ ഭരണത്തില്‍ നിന്ന് വിട്ട് മാറി സ്വതന്ത്ര അന്വേഷണ ഏജന്‍സിയാകണമെന്നും സുപ്രീം കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി.

കല്‍ക്കരി അഴിമതി അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും കണ്ടിരുന്നെന്നും തിരുത്തലുകള്‍ നടത്തിയെന്നുമുള്ള സി.ബി.ഐയുടെ സത്യവാങ്മൂലത്തെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി വിമര്‍ശനം.

Advertisement