എഡിറ്റര്‍
എഡിറ്റര്‍
റയാന്‍ സ്‌കൂളിലെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും
എഡിറ്റര്‍
Friday 15th September 2017 6:48pm


ചണ്ഡീഗഢ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമനന്‍ കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖെട്ടാര്‍. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിച്ചിരുന്നു.

ഈ മാസം എട്ടിനായിരുന്നു പ്രദ്യുമനനെ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സകൂള്‍ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം റയാന്‍ സകൂളിന്റെ ഗുരുഗ്രാം ശാഖ അടുത്ത മൂന്നുമാസത്തേയ്ക്ക് ഹരിയാന സ്‌കൂള്‍ ബോര്‍ഡ് ഏറ്റെടുത്തു. ജില്ലാ കളക്ട
ര്‍ക്കാണ് മേല്‍നോട്ടചുമതല. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രദ്യുമനന്റെ പിതാവ് പ്രതികരിച്ചു.


Also Read: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മേശയില്‍ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു


നേരത്തെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സി.ബി.എസ്.ഇ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അനധ്യാപക ജീവനക്കാരായ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പ്യൂണുമാര്‍ തുടങ്ങിയവരുടെയും മാനസികനില പരിശോധന വളരെ സൂക്ഷ്മമായി നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
പോക്സോ ആക്ട് പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ആക്രമണം തടയാന്‍ ഒരു സമിതി രൂപീകരിക്കാനും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ലൈംഗികാക്രമണങ്ങളുണ്ടായാല്‍ കുട്ടികള്‍ക്കു പരാതി നല്‍കാന്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

Advertisement