എഡിറ്റര്‍
എഡിറ്റര്‍
സുരഭിക്കെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണം; കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ കത്ത്
എഡിറ്റര്‍
Friday 8th September 2017 7:18pm

 

തിരുവന്തപുരം: ഓണത്തിന് ബീഫ് കഴിച്ചതിന് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കത്ത് നല്‍കി.

സുരഭി ലക്ഷ്മിക്കെതിരായ സൈബര്‍ പ്രചരണം ഭാരതിത്തിന്റെ സാംസ്‌ക്കാരിക വൈവിധ്യത്തിനെതിരെയുള്ള കടന്ന് കയറ്റമാണെന്നും കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും വിലയിരത്തികൊണ്ടാണ് കമ്മീഷന്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയത്.

സംസ്‌ക്കാര സമ്പന്നമായ കേരളത്തില്‍ ഉണ്ടാകുന്ന സൈബര്‍ പ്രചരണങ്ങള്‍ സമൂഹത്തില്‍ അസ്വസ്തകള്‍ ഉണ്ടാക്കുന്നതിനാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങല്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്നും ഡി.ജി.പിക്കയച്ച കത്തില്‍ കമ്മീഷന്‍ പറയുന്നു.


Also read ‘ചെറിയവരാണ് മതത്തെ വിദ്വേഷത്തിന്റെ ഉപകരണമാക്കുന്നത്’; ഓണത്തിന് ബീഫ് കഴിച്ചതിന് സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറിന് സുരഭിയുടെ കിടിലന്‍ മറുപടി


മീഡിയ വണ്‍ ചാനലില്‍ സുരഭി തന്നെ അവതരിപ്പിച്ച സുരഭിയുടെ ഓണമെന്ന പരിപാടിയിലായിരുന്നു താരം ബീഫ് കഴിച്ചത്.
തുടര്‍ന്ന് നടിയ്‌ക്കെതിരെയും ചാനലിനെതിരെയും സമൂഹമാധ്യമങ്ങളില്‍ കനത്ത അസഭ്യവര്‍ഷമാണ് നടന്നത്.

തിരുവോണ ദിവസം ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നാണ് ഇവരുടെ ചോദ്യം. ഓണ ദിവസം ബീഫ് കഴിക്കുന്ന പരിപാടി ടിവിയില്‍ അവതരിപ്പിച്ചത് ഹിന്ദുക്കളെ അപമാനിക്കാനാണെന്നായിരുന്നു സംഘപരിവാര്‍ വാദം.
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നടിയെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.


Also Read ‘ഇതെന്റെ ഇന്ത്യയല്ല’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എ.ആര്‍ റഹ്മാന്‍


കാവിപ്പട ഗ്രൂപ്പില്‍ ആദ്യം കണ്ട പോസ്റ്റ് മറ്റു ഗ്രൂപ്പുകളിലേയ്ക്കും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ ദൃശ്യം പോസ്റ്റ് ചെയ്ത ചാനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലും വിദ്വേഷ കമന്റുകള്‍ നിറഞ്ഞിരുന്നു.

ചാനലില്‍ അവതരിച്ച പരിപാടിയില്‍ കടയില്‍ നിന്ന് പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷം ഭക്ഷണത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞതുമാണ് സംഘപരിവാര്‍ സംഘടിത ആക്രമണം നടത്താനുള്ള കാരണം. പരിപാടിയിലെ ഒരു രംഗം മാത്രം അടര്‍ത്തിയെടുത്താണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം.

Advertisement