പൂച്ചയ്ക്ക് കൊവിഡ്; രാജ്യത്തെ ആദ്യ സംഭവമെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം
Covid19
പൂച്ചയ്ക്ക് കൊവിഡ്; രാജ്യത്തെ ആദ്യ സംഭവമെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം
ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 8:54 am

ഇംഗ്ലണ്ട്: ബ്രിട്ടനില്‍ പൂച്ചയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. വളര്‍ത്തു പൂച്ചയ്ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നാണ് വിവരം. യു.കെയില്‍ ആദ്യമായിട്ടാണ് മൃഗങ്ങളില്‍ കൊവിഡ് പോസിറ്റീവാകുന്നത്.

പൂച്ചയ്ക്ക് അതിന്റെ ഉടമയില്‍ നിന്നാണ് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുകയെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂച്ചയും ഉടമയും പൂര്‍ണമായി സുഖം പ്രാപിച്ചു, മറ്റ് മൃഗങ്ങളിലേക്കോ വീട്ടിലെ ആളുകളിലേക്കോ പകര്‍ന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.

‘യു.കെയില്‍ കൊവിഡ് -19 ഒരു വളര്‍ത്തുമൃഗത്തില്‍ പോസിറ്റീവ് ആകുന്ന ആദ്യ സംഭവമാണിത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ല,” ഇംഗ്ലണ്ടിലെ പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ യൊവോണ്‍ ഡോയ്ല്‍ പറഞ്ഞു.

പൂച്ചയ്ക്ക് കൊവിഡ് പകര്‍ന്ന സംഭവത്തിലെ അന്വേഷണം സൂചിപ്പിക്കുന്നത് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കാണ് വൈറസ് പടര്‍ന്നിരിക്കുക എന്നാണ് അല്ലാതെ മറ്റൊരു വഴിക്ക് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് പൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. പൂച്ചകളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരുമെന്നതിന് തെളിവുകളില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ