ക്യാമ്പസില്‍ നിന്നും ആര്‍.എസ്.എസ് പതാക നീക്കം ചെയ്ത ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
national news
ക്യാമ്പസില്‍ നിന്നും ആര്‍.എസ്.എസ് പതാക നീക്കം ചെയ്ത ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 6:57 pm

മിര്‍സാപൂര്‍: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ആര്‍.എസ്.എസ് പതാക നീക്കം ചെയ്ത ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ക്യാമ്പസിലാണ് സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പതാക നീക്കം ചെയ്ത പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ബി.എച്ച്.യു സൗത്ത് കാമ്പസ് ഡെപ്യൂട്ടി ചീഫ് പ്രൊജക്ടര്‍ കിരണ്‍ ഡാംലിനെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ആര്‍.എസ്.എസ് ഭാരവാഹിയായ ചന്ദ്ര മോഹന്റെ പരാതിയിലാണ് ഡാംലെക്കെതിരെ കേസ് എടുത്തത്. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ യോഗയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഡാംലെ ആര്‍.എസ്.എസ്. പതാക നീക്കം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍ പതാക കൊണ്ട് പോകാന്‍ അനുമതിയില്ലാഞ്ഞിട്ട് പോലും പ്രവര്‍ത്തകര്‍ യോഗക്ക് പോകുമ്പോള്‍ ഇത് കൊണ്ട് പോകാറുണ്ടെന്ന് ഡാംലെ പ്രതികരിച്ചു.

അതേസമയം ഇത് പതാകയോട് കാട്ടിയ അനാദരവാണെന്നും യോഗ ക്ലാസില്‍ ആര്‍.എസ് പതാക കൊണ്ട് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ഡാംലെ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പിന്നാലെ ഡാംലെ രാജി വെക്കുകയും പതാക നീക്കം ചെയ്തതില്‍ മാപ്പ് പറയുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ