എഡിറ്റര്‍
എഡിറ്റര്‍
മോദിയെ വിമര്‍ശിച്ചതിന് പ്രകാശ് രാജിനെതിരെ കേസെടുത്തു
എഡിറ്റര്‍
Wednesday 4th October 2017 7:13pm


ബംഗളൂരു: ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ സിനിമാ താരം പ്രകാശ് രാജിനെതിരെ കേസെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.


Also Read: ‘കഴിയില്ലെങ്കില്‍ മാറി നില്‍ക്കൂ’; രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്നില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് മോദിയോട് രാഹുല്‍


ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലഖ്‌നൗ കോടതിയാണ് കേസെടുത്തത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം ഏഴിലേക്ക് മാറ്റിവച്ചു. മോദി തന്നെക്കാള്‍ മികച്ച നടനാണെന്ന പരാമര്‍ശത്തിനെതിരെയാണ് അഭിഷകന്റെ പരാതി.

തിങ്കളാഴ്ചയായിരുന്നു പ്രകാശ് രാജ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മോദി തുടരുന്ന മൗനത്തിനെതിരെയായിരുന്നു ദേശീയ അവാര്‍ഡ് ജേതാവിന്റെ വിമര്‍ശനങ്ങള്‍.

‘ഗൗരി ലങ്കേഷിനെ കൊന്നവര്‍ ആരെന്ന് നമുക്കറിയില്ല. എന്നാല്‍ ഈ മരണത്തെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ചിലര്‍ വിഷം വിതറുകയാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നായിരുന്നു’ പ്രകാശ് രാജിന്റെ വിമര്‍ശനം.


Dont Miss: ഈ ഹര്‍ത്താലില്‍ കേരളം ലോകത്തിനു മാതൃകയാകും, ഒരു നാട് എങ്ങിനെയാകരുതെന്നതില്‍; യു.ഡി.എഫ് ഹര്‍ത്താല്‍ അണ്ടര്‍ 17 ലോകകപ്പിനെയും ബാധിക്കും


ഈ പരാമര്‍ശത്തിനു പിന്നാലെ നിലപാടുകള്‍ വിശദീകരിച്ചും താരം രംഗത്തെത്തിയിരുന്നു. അവാര്‍ഡുകള്‍ തിരിച്ച് നല്‍കില്ലെന്നും തന്റെ കഴിവിന് ലഭിച്ച അംഗീകാരമായിട്ടാണ് ഈ അവാര്‍ഡുകളെ കാണുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. മോദിയുടെ നടപടി തന്നെ ഏറെ വേദനിപ്പിക്കുന്നതായും പ്രകാശ് രാജ് പറഞ്ഞിരുന്നു.

Advertisement