പണിമുടക്കിന് തീവണ്ടി തടഞ്ഞവര്‍ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്
national news
പണിമുടക്കിന് തീവണ്ടി തടഞ്ഞവര്‍ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 8:34 am

തിരുവന്തപുരം: ദേശീയപണിമടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞവര്‍ വന്‍തുക നഷ്ട പരിഹാരം നല്‍കേണ്ടി വരും. ഉപരോധം കാരണം റെയില്‍വെക്കുള്ള നഷ്ടം കണക്കാക്കി വരികയാണ്. ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്തകേസുകള്‍ക്ക് പുറമെ പ്രത്യേകകേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

തീവണ്ടി തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍വെ മന്ത്രാലയത്തിന് സമര്‍പ്പിക്കും. മുന്‍പ് നടന്ന ചില സമരങ്ങളില്‍ നഷ്ടപരിപാരം ആവശ്യപ്പെട്ട് റെയില്‍വെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടാല്‍ പൊതു തെരഞ്ഞെടുപ്പില്‍ വിലക്കുണ്ടാവും.

ALSO READ: സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സംഘപരിവാര്‍; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

സംയുക്തസമരസമിതി കണ്‍വീനര്‍ വി.ശിവന്‍കുട്ടി,, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികം പേര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പ്രസംഗിച്ച് തീരുന്നത് വരെ പലയിടത്തും ട്രെയിനുകള്‍ തടഞ്ഞിരുന്നു.

ALSO READ: ദുരുദ്ദേശപരമായ ഹരജി; ഒടുക്കം പിഴയടച്ച് തടിതപ്പി ശോഭാ സുരേന്ദ്രന്‍

സമരാനുകൂലികളുടെ നേതാക്കള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് പ്രതിഷേധം അവസാനിപ്പിച്ച് അറസ്റ്റിന് തയ്യാറായത്. ഇതു സംബന്ധിച്ച് കര്‍ശന നിയമനടപടി തുടരാനുള്ള നിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയവര്‍ക്ക് ആറ് മാസം തടവ് ആയിരം രൂപ പിഴ, മുദ്രാവാക്യം വിളിച്ച് യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കിയതിന് ആറ് മാസം തടവ് ആയിരം രൂപ പിഴ, റെയില്‍വെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയവര്‍ക്ക് ആറ് മാസം തടവ് അഞ്ഞൂറ് രൂപ പിഴ, തീവണ്ടി തടഞ്ഞവര്‍ക്ക് രണ്ട് വര്‍ഷം തടവ്, രണ്ടായിരം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.

WATCH THIS VIDEO: