Administrator
Administrator
രാംദേവിനെതിരെ കേസെടുത്തു
Administrator
Sunday 5th June 2011 12:16pm

baba ramdevന്യൂദല്‍ഹി:അറസ്റ്റുചെയ്ത ബാബാ രാംദേവിനെതിരെ ദില്ലി പോലീസ് കേസെടുത്തു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് രാംദേവിനെതിരെയുള്ള കുറ്റങ്ങള്‍. 15 ദിവസത്തേക്ക് രാംദേവിന് ദില്ലിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ അനിശ്ചിതകാല നിരാഹാരമിരുന്ന ബാബയെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് അറസ്റ്റുചെയ്യുന്നത്.തുടര്‍ന്ന് അദ്ദേഹത്തെ അതിര്‍ത്തിസുരക്ഷാസേനയുടെ ഹെലികോപ്റ്ററില്‍ ഹരിദ്വാറിലെത്തിക്കുകയായിരുന്നു.

നിരാഹാരസമരത്തില്‍നിന്നു പിന്‍മാറില്ലെന്നു ബാബാ രാംദേവ് അനുയായികളെയും മാധ്യമപ്രവര്‍ത്തകരെയും അറിയിച്ചിട്ടുണ്ട്.

Advertisement