എഡിറ്റര്‍
എഡിറ്റര്‍
അക്രമണത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിന് കെ.സി ജോസഫിനെതിരെ കേസ്
എഡിറ്റര്‍
Monday 11th September 2017 6:37pm

 

തിരുവനന്തപുരം:അക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.ജോസഫിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ നടിയുടെ പേരുവെളിപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Also Read: ആസ്തിയില്‍ അമിത വര്‍ധനവ്; ഏഴ് എം.പിമാര്‍ക്കും 98 എം.എല്‍.എമാര്‍ക്കുമെതിരെ അന്വേഷണമാവശ്യപ്പെട്ട് നികുതി വകുപ്പ്


ഇരിക്കൂര്‍ എം.എല്‍.എയായ കെ.സി ജോസഫ് ഫേസ്ബുക്കിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഐ.പി.സി 228 ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ കുറ്റത്തിന് തിരക്കഥാ കൃത്ത് എസ്.എന്‍.സ്വാമി, നടന്‍ അജു വര്‍ഗീസ്, പി.സി.ജോര്‍ജ് എം.എല്‍.എ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അജു വര്‍ഗീസിനെ പൊലീസ് വിളിച്ച് വരുത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.


Dont Miss: ‘നമ്പറൊക്കെ ഒന്നുതന്നെ’; ജഗ്ഗിയുടെ റാലി ഫോര്‍ റിവറിനായി ഉപയോഗിക്കുന്നത് മോദി ക്യാമ്പയിനുകള്‍ക്കായി ഉപയോഗിക്കുന്ന അതേ നമ്പര്‍


നേരത്തെ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് നടി അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു അജു വര്‍ഗീസ് കോടതിയെ സമീപിച്ചിരുന്നത്. അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായല്ല പേര് വെളിപ്പെടുത്തിയതെന്നുമായിരുന്നു നടി പറഞ്ഞിരുന്നത്.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിന്നീട് വിവിധയിടങ്ങളിലുമായിരുന്നു നടിക്കെതിരെ പി.സി ജോര്‍ജ് പരാമര്‍ശങ്ങള്‍ നടത്തിയത്. മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷനാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്തിരുന്നത്.

Advertisement