എഡിറ്റര്‍
എഡിറ്റര്‍
കോടിയേരിയെ ‘തെക്കോട്ടെടുക്കാനിറങ്ങിയ’ ശോഭ സുരേന്ദ്രനെതിരെ വി.ശിവന്‍കുട്ടി ഡി.ജി.പിയ്ക്ക് പരാതി നല്‍കി
എഡിറ്റര്‍
Thursday 10th August 2017 7:21pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസില്‍ പരാതി. സി.പി.ഐ.എം നേതാവ് വി ശിവന്‍കുട്ടിയാണ് ശോഭയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നടന്ന പൊതുപരിപാടിയിലാണ് ശോഭയുടെ പ്രസംഗം. കോടിയേരി ബാലകൃഷ്ണന്‍ ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ആലോചിക്കണം. അങ്ങ് ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. തെക്കോട്ടെടുക്കണ്ടെ, വയസെത്രയായെന്നു പറഞ്ഞ ശോഭ കോടിയേരി ബാലകൃഷ്ണനെ കേരളത്തിന് പുറത്ത് സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.


Also Read:  എന്തുകൊണ്ട് കേരളീയ ദേശീയത? നിഷ്‌കുകളോട് ഒരു വാക്ക്


ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്യേട്ടനല്ല ആര്‍.എസ്.എസുകാരാനായ മോദിയാണെന്നും മോദി ഭക്തരായ ആര്‍.എസ്.എസ് പരിശീലനം ലഭിച്ച നിരവധി പേര്‍ പൊലീസ് സേനയിലുണ്ട്. അവരെ ഉപയോഗപ്പെടുത്തിയും ആര്‍.എസ.എസ അജണ്ട നടപ്പാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ശോഭയുടെ പ്രസംഗം.

ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ സുധീഷ് മിന്നിയെ നായയോടും ഉപമിക്കുകയും ചെയ്തിരുന്നു.
കണ്ണൂരില്‍ നിന്നൊരു നായ കേരളത്തിലിറങ്ങിയിട്ടുണ്ട്. ആ നായയുടെ പേര് സുധീഷ് മിന്നിയെന്നാണ്. കേരളത്തിലുള്ളവര്‍ പരാമവധി തങ്ങളുടെ വീട്ടിലെ വളര്‍ത്തു നായക്ക് സുധീഷ് മിന്നിയെന്ന് പേരു നല്‍കണമെന്നും ശോഭ പറഞ്ഞിരുന്നു.

Advertisement