Administrator
Administrator
കല്ലുവാതുക്കല്‍ കമ്മീഷന്‍: വി.എസിനെതിരായ ഹരജി തള്ളി
Administrator
Wednesday 8th June 2011 12:51pm

vs-achuthanandanതിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റീസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഹരജി തള്ളിയത്. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു പരാതി.

തെളിവു നശിപ്പിക്കല്‍, പൊതുപ്രവര്‍ത്തകരുടെ പെരുമാറ്റച്ചട്ടം ലംഘിക്കല്‍, ജുഡീഷ്യറിയെ സ്വാധീനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. അഡ്വ ഷാഹുല്‍ ഹമീദാണ് പരാതിക്കാരന്‍. അഡ്വ. മൈക്കിള്‍ കുട്ടി മാത്യു മുഖേനയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.  ജസ്റ്റിസ് മോഹന്‍ കുമാര്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ന്യൂസ് എഡിറ്റര്‍ എന്നിവരെ കേസില്‍ സാക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.

Advertisement