എഡിറ്റര്‍
എഡിറ്റര്‍
അനുവാദമില്ലാതെ ഫോട്ടോയെടുത്തതിന് ജോലിക്കാരനെ കൊല്ലാന്‍ നിര്‍ദേശിച്ചു; സൗദി രാജകുമാരിക്കെതിരെ പരാതി
എഡിറ്റര്‍
Monday 3rd October 2016 3:41pm

saudi-prince-exicution

പാരിസ്: അനുവാദമില്ലാതെ തന്റെ ഫോട്ടെയെടുത്ത ജോലിക്കാരനെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയെന്നാരോപിച്ച് സൗദി രാജകുമാരിക്കെതിരെ പരാതി. സൗദിയിലെ നിലവിലെ രാജാവ് സല്‍മാന്റെ മകളും 42 കാരിയുമായ ഹാസാ രാജകുമാരിക്കെതിരേ ആരോപണവിധേയനായ പെയിന്ററാണ് പരാതി നല്‍കിയത്.

താന്‍ രാജകുമാരിയുടെ ഫോട്ടോ എടുത്തിട്ടില്ലെന്നും പെയിന്റിങ് ജോലിയുടെ ഭാഗമായാണ് ഫോട്ടോ എടുത്തതെന്നുമാണ് ഇയാള്‍ പറയുന്നത്.

തന്റെ ചിത്രം എടുത്ത വ്യക്തിക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് രാജകുമാരി കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. തന്റെ അസഭ്യം വിളിച്ചതായും രാജകുമാരിയുടെ കാല്‍പിടിപ്പിക്കുമെന്ന് പറഞ്ഞതായും ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

തന്നെ ഉപദ്രവിച്ച സുരക്ഷാ ഉദ്യോഗസ്ഥനെതിരെയും ഇയാള്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ സുരക്ഷാ ഉദ്യോഗസ്ഥനെ  ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ആയുധം ഉപയോഗിച്ചുള്ള അക്രമം, തടഞ്ഞുവെയ്ക്കല്‍, തടഞ്ഞു വെയ്ക്കാന്‍ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നിഷേധിച്ചിട്ടുണ്ട്. രാജകുമാരിയുടെ അനുവാദം കൂടാതെ ഫോട്ടൊയെടുത്തിന് ഇയാളെ മര്‍ദ്ദിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

Advertisement