എഡിറ്റര്‍
എഡിറ്റര്‍
നാവികാസ്ഥാനത്തെ പീഡനം: പോലീസ് കേസ് അട്ടിമറിച്ചെന്ന് കോടതി
എഡിറ്റര്‍
Tuesday 11th June 2013 12:25am

kerala-high-court

കൊച്ചി: നാവികാസ്ഥാനത്തെ സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട് പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൂട്ട ബലാത്സംഗത്തിന് കേസെടുക്കേണ്ടതാണെങ്കിലും കുടുംബപ്രശ്‌നമായി കണ്ട് ഗാര്‍ഹിക പീഡന നിയമപ്രകാരം മാത്രമാണ് കേസെടുത്തിട്ടുള്ളത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

Ads By Google

പ്രതിസ്ഥാനത്തുള്ള ലഫ്റ്റനന്റ് രവികിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാവികസേനയിലെ ഉന്നതോദ്യോഗസ്ഥരാ ണ് പ്രതിസ്ഥാന ത്തെന്നതിനാല്‍ പോലീസ് അനാവശ്യമായി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.ഡി. പരിശോധിച്ച കോടതി വിലയിരുത്തി.

രവികിരണിന്റെ ഭാര്യ നല്‍കിയ പരാതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ പോലീസിന് നിര്‍ദേശം നല്‍കി.

ലഫ്റ്റനന്റ് അജയ് കൃഷ്ണ, ലഫ്റ്റനന്റ് ഈശ്വര്‍ ചന്ദ്ര, ലഫ്റ്റനന്റ് ദീപക് കുമാര്‍, ക്യാപ്റ്റന്‍ അശോക്, കമ്മഡോര്‍ ബി. ആനന്ദ് എന്നിവരുടെ പേരുകള്‍ പരാതിയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

രവികിരണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പരാതിക്കാരിയായ ഭാര്യ കക്ഷി ചേര്‍ന്നിരുന്നു. പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഇവര്‍ കേസില്‍ കക്ഷിചേര്‍ന്നത്.

ഭാര്യയില്‍ നിന്ന് താന്‍ വിവാഹമോചനം തേടിയിരുന്നെന്നും അതാകാം പരാതിക്ക് കാരണമെന്നുമാണ് രവികിരണ്‍ ഹരജിയില്‍ വാദിച്ചത്.

കൊച്ചിയില്‍ നാവികാസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട ഭര്‍ത്താവിന്റെ സഹ പ്രവര്‍ത്തകര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഭാര്യയുടെ പരാതി.

ഇവരില്‍ നിന്നും രക്ഷപ്പെട്ട് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നമാണ് ഇവര്‍ പരാതി നല്‍കിയതെന്നാണ് പറയുന്നത്.

Advertisement