Administrator
Administrator
ഭൂമി കൈയേറ്റം: എം.എം. മണിയുടെ സഹോദരഭാര്യക്കെതിരേ കേസ്
Administrator
Thursday 23rd June 2011 10:10am

ice cream investigationമൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയേറിയതിനെതിരേ സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ സഹോദരഭാര്യയും മകനുമടക്കം നാലുപേര്‍ക്കെതിരേ ക്രിമിനല്‍ കേസിന് നിര്‍ദേശം.

പോതമേട്ടിലെ ഭൂമി കൈയേറിയ സരോജനി, മകന്‍ നികീഷ്, ബേബി മാത്യു സോമതീരം, ഷാജി കുഴിക്കാട്ടുമറ്റം എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാന്‍ ഉടുമ്പഞ്ചോല തഹസില്‍ദാര്‍ മോഹനന്‍നായര്‍ രാജാക്കാട് പോലീസിനു നിര്‍ദേശം നല്‍കിയത്.

പി.ആര്‍. ഡിവിഷന്‍ ലയത്തിലെ താമസക്കാരാണിവര്‍. സ്വന്തംഭൂമിയിലാണ് കൃഷിചെയ്യുന്നതെന്ന് അറിയിച്ച ഇവര്‍ 1993 ല്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശരേഖ യാണു ഹാജരാക്കിയത്. ഇത് തള്ളിയ തഹസില്‍ദാര്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷം കര്‍ശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചു. നാളത്തെ സര്‍വകക്ഷി യോഗത്തിനുശേഷം കര്‍ശന നടപടി ഉണ്ടാകുമെന്നാണ് വിവരം.

Advertisement