എഡിറ്റര്‍
എഡിറ്റര്‍
ജിഗ്‌നേഷ് മേവാനിക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു
എഡിറ്റര്‍
Thursday 30th November 2017 9:39am

അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു.

ദളിത് പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹി രാജധാനി എക്സ്പ്രസ്സ് തടഞ്ഞ സംഭവത്തിലായിരുന്നു മേവാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ തിങ്കാളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു.


Dont Miss സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഹിന്ദുക്കളുടെ രജിസ്റ്റര്‍; വിവാദത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് തെളിവ് നിരത്തി കോണ്‍ഗ്രസ്


എന്നാല്‍ വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന മെവാനി നാമനിര്‍ദ്ദേശ പട്ടിക നല്‍കാന്‍ പോയതുകൊണ്ടാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ വാദം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് മേവാനിക്ക് ഇളവ് നല്‍കികൊണ്ട് കോടതി നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരായ മേവാനിയോട് കേസ് പരിഗണനയ്ക്ക് വരുന്നവരെ അതായത് ഡിസംബര്‍ ഒമ്പത് വരെ കോടതിയില്‍ ഹാജരാകണ്ട എന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Advertisement