എഡിറ്റര്‍
എഡിറ്റര്‍
മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; ന്യൂസ് 18 ലെ നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
എഡിറ്റര്‍
Friday 11th August 2017 5:41pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തു.

എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്.

പെര്‍ഫോമന്‍സ് മോശമാണെന്ന് ചൂണ്ടിക്കാണിച്ച് രാജി വയ്ക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു ദളിത് വനിതാ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇതിന് പിന്നാലെ ചാനലിന്റെ ഓഫീസില്‍ വച്ചു തന്നെ ഗുളിക കഴിച്ച് അവര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement