എഡിറ്റര്‍
എഡിറ്റര്‍
ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്
എഡിറ്റര്‍
Monday 27th November 2017 10:06pm

 

ബംഗലൂരു: ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ കേസ്. 9.96 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനാണ് ഫ്‌ലിപ്പ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും, ബിന്നി ബന്‍സാലുമടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലാപ്‌ടോപ് വാങ്ങിയതിന്റെ ബാക്കിത്തുകയായ 9.96 കോടി രൂപ നല്‍കാത്തതുമായി ബന്ധപ്പെട്ട് സി സ്റ്റോര്‍ കമ്പനി മേധാവി നവീന്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി സ്റ്റോര്‍ കമ്പനിയും ഫ്‌ലിപ്കാര്‍ട്ടും തമ്മില്‍ ലാപ്‌ടോപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചിരുന്നു.


Also Read: ‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുലിപിടുത്തക്കാരനും തേപ്പുകാരനുമാക്കുന്നതില്‍ അപാകത’; സിനിമയ്ക്ക് സെന്‍സറിംഗ് ആവശ്യമില്ലെന്ന് അടൂര്‍


കരാര്‍ പ്രകാരം 14,000 ലാപടോപ്പ് സി സ്റ്റോര്‍ ഫ്‌ലിപ്കാര്‍ട്ടിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 1480 ലാപ്‌ടോപ്പുകളുടെ പണമായ 9.96 കോടി തിരിച്ചടക്കാത്തതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഇന്ദിര നഗര്‍ പൊലീസ് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ്, വഞ്ചനകുറ്റം എന്നിങ്ങനെ ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ പ്രതികരിച്ചില്ല.

Advertisement