എഡിറ്റര്‍
എഡിറ്റര്‍
തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചാനലുകള്‍ക്കെതിരെ കേസ്
എഡിറ്റര്‍
Wednesday 26th June 2013 6:15pm

jose-thettayil

കോട്ടയം: എം.എല്‍.എ ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചാനലുകള്‍ക്കെതിരെ കേസ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

മാതൃഭൂമി, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കെതിരെയാണ് കേസ്. ചാനലുകള്‍ക്കെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യഹരജി പരിഗണിച്ചാണ് കേസ്. സ്ത്രീകളുടെ അന്തസ്സിനെ അപമാനിച്ചു എന്ന് കാണിച്ചാണ് കേസ്.

Ads By Google

ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ജോസ് തെറ്റയിലിനെതിരെ ലൈംഗികാപവാദം ആരോപിച്ച മഞ്ഞപ്ര സ്വദേശിനിയായ സ്ത്രീ തെറ്റയിലിനൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് ചാനലുകള്‍ ടെലികാസ്റ്റ് ചെയ്യുകുയും ചെയ്തിരുന്നു.

Advertisement