എഡിറ്റര്‍
എഡിറ്റര്‍
സൈനയുടെയും പി.വി സിന്ധുവിന്റെയും സെല്‍ഫിക്കായി കാത്തിരുന്ന് ലോകചാമ്പ്യയുടെ അമ്മ
എഡിറ്റര്‍
Tuesday 29th August 2017 2:55pm

 

ഗ്ലാസ്‌ഗോ: കഴിഞ്ഞ ദിവസം അവസാനിച്ച ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വെങ്കലവുമടക്കം മികച്ച നേട്ടമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. എന്നാല്‍ ഫൈനലില്‍ ജാപ്പനീസ് താരം നസോമി ഒകുഹരയോട് പൊരുതി തോറ്റ പി.വി സിന്ധുവിന്റെ നിരാശ കായിക ഭാരതത്തേയും വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗ്രാസ്‌ഗോയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.


Also Read: പ്രതികരിക്കാന്‍ ഭയമുള്ളവര്‍ കാണും: എന്നാല്‍ എനിക്ക് പേടിയില്ല; ഗുര്‍മീത് റാം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷാരൂഖ്


കളത്തിനു പുറത്തെത്തിയ സൈന നെഹ്‌വാളിനെയും സിന്ധുവിനെയും കാത്ത് ആരാധകരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായിരുന്നു ആരാധകരുടെ തിരക്ക്.

ഇന്ത്യന്‍ താരങ്ങളുടെ ആരാധകരായി എത്തിയവരുടെ കൂട്ടത്തില്‍ ആരും പ്രതീക്ഷിക്കാത്ത മറ്റൊരു അതിഥി കൂടിയുണ്ടായിരുന്നു. മുന്‍ ലോക നമ്പര്‍ താരം കാര്‍ലിന്‍ മരിയന്റെ അമ്മ ടോണി മാര്‍ട്ടിനാണ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനായി ഗ്ലാസ്‌ഗോയില്‍ കാത്തിരുന്നത്.

സൈന നെഹ്‌വാളിന്റെ പിതാവ് ഹാര്‍വിര്‍ നെഹ്‌വാളിനെയും സിന്ധുവിന്റെ അമ്മ വിജയലക്ഷമിയെയും കണ്ട് ആശംസയര്‍പ്പിച്ചാണ് ടോണി മാര്‍ട്ടിന്‍ ഗ്ലാസ്‌ഗോയില്‍ നിന്നു മടങ്ങിയത്. ഒളിമ്പിക് ചാമ്പ്യനും സ്പാനിഷ് സൂപ്പര്‍ താരവുമായ മരിയന്റെ അമ്മ കളത്തിനു പുറത്ത് മറ്റു ആരാധകര്‍ക്കൊപ്പം നിന്നായിരുന്നു ഇരു താരങ്ങളെയും കണ്ടത്.


Dont Miss: ഗുജറാത്ത് കലാപകാലത്ത് തകര്‍ന്ന ദേവാലയങ്ങള്‍ പുനസ്ഥാപിക്കാന്‍ പണംമുടക്കേണ്ടെന്ന് സുപ്രീം കോടതി


ഇരുതാരങ്ങള്‍ക്കും അവരുടെ കുടുംബത്തിനും ഒപ്പമുള്ള ചിത്രം ടോണി സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇത്തവണത്തെ ചാമ്പ്യന്‍ മരിയനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മരിയന്‍ പുറത്തായത്.

Advertisement