എഡിറ്റര്‍
എഡിറ്റര്‍
മത്സരയോട്ടത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Friday 17th November 2017 2:09am

 

തിരുവനന്തപുരം: കവടിയാറില്‍ രാജ്ഭവനു മുന്നില്‍ അമിതവേഗതയിലെത്തിയ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി ആദര്‍ശാണ് മരിച്ചത്.

കാര്‍ റേസിംഗിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും ഒരു ഓട്ടോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Also Read:  മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍.എം.പി പ്രവര്‍ത്തകനെതിരെ അപകീര്‍ത്തിക്കേസ്


അമിതവേഗതയിലെത്തിയ സ്‌കോഡ കാര്‍ മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

ആദര്‍ശ് ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.

Advertisement