ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്ക് തീപ്പൊരി തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു
Entertainment
ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്ക് തീപ്പൊരി തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th July 2023, 7:17 pm

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ ടീസർ എത്തുന്നു. ധനുഷിന്റെ പിറന്നാൾ ദിവസമായ ജൂലൈ 28ന് രാത്രി 12 മണി കഴിയുമ്പോൾ ആരാധകരിലേക്കു ക്യാപ്റ്റൻ മില്ലറിന്റെ ടീസർ എത്തും. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി.ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങൾ. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

യുദ്ധക്കളത്തിൽ ആയുധമേന്തി നിന്ന ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ പടുകൂറ്റൻ ആയുധവുമേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രം അടങ്ങിയ ഫാസ്റ്റ് ലുക്ക് പോസ്റ്റർ, ബഹുമാനം സ്വാതന്ത്ര്യമാണെന്ന് അർഥം വരുന്ന ‘റെസ്പക്ട് ഈസ് ഫ്രീഡം’ എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്കു തുടക്കം കുറിക്കാൻ ബിഗ് ബഡ്ജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ക്യാപ്റ്റൻ മില്ലർ ടീസർ പ്രേക്ഷകർക്കിടയിൽ തീപ്പൊരിപ്പരിക്കുമെന്നുറപ്പാണ്. പി.ആർ.ഓ പ്രതീഷ് ശേഖർ.

Content Highlights: Captain miller movie teaser release date