കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി അമരീന്ദര്‍ സിംഗ്; വീണ്ടും അമരീന്ദര്‍- അമിത് ഷാ കൂടിക്കാഴ്ച; 
national news
കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി അമരീന്ദര്‍ സിംഗ്; വീണ്ടും അമരീന്ദര്‍- അമിത് ഷാ കൂടിക്കാഴ്ച; 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 12:26 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുതായി പാര്‍ട്ടി ഉണ്ടാക്കിയേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് അമരീന്ദര്‍ അമിത് ഷായെ കാണുന്നത്.

മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അമരീന്ദര്‍ അമിത് ഷായെ കണ്ടിരുന്നു. അമരീന്ദറിന്റെ പ്രവൃത്തിയില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, താന്‍ ബി.ജെ.പിയിലേക്കില്ലെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അമരീന്ദര്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്. ഇനിയും അപമാനം സഹിക്കാന്‍ പറ്റില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു രാജി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പുതിയ മുന്നണി ഉണ്ടായേക്കാമെന്ന സൂചനും അമരീന്ദര്‍ നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Capt Amarinder to Meet Amit Shah Today in 3rd Visit to Delhi in 1 Month