ടി-20 ലോകകപ്പില്‍ ധോണി കളിക്കുമെന്ന് തോന്നുന്നില്ല: ഗവാസ്‌കര്‍
Cricket
ടി-20 ലോകകപ്പില്‍ ധോണി കളിക്കുമെന്ന് തോന്നുന്നില്ല: ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st March 2020, 8:23 pm

മുംബൈ: വരാനിരിക്കുന്ന ടി-20 ലോകകപ്പ് ടീമിലിടം നേടുക എന്നത് ധോണിയ്ക്ക് ശ്രമകരമായിരിക്കുമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ധോണി ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

‘ടീം മുന്നോട്ടുപോവുകയാണ്. ധോണിയാകട്ടെ ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് തോന്നുന്നത് അദ്ദേഹം നിശബ്ദമായി വിരമിക്കുകയാണ് എന്നാണ്’, ഗവാസ്‌കര്‍ പറഞ്ഞു.

2019 ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. കൊവിഡ് 19 കാരണം ഐ.പി.എല്‍ അനിശ്ചിതത്വത്തിലായതിനാല്‍ ധോണിയെ വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്കും തിരിച്ചടിയേറ്റു.

ഐ.പി.എല്ലിലെ ധോണിയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക എന്ന് പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ അറിയിച്ചിരുന്നു.

WATCH THIS VIDEO: