മീടു ആരോപണം;എം.എല്‍.എ. മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
MeToo
മീടു ആരോപണം;എം.എല്‍.എ. മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 7:41 pm

കൊല്ലം: എം.എല്‍.എ.മുകേഷിനെതിരായ ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്.

കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.

ALSO READ: ഭര്‍ത്താവുമായി വഴക്ക്; അമ്മയും മക്കളും തീകൊളുത്തി മരിച്ചു

താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിച്ചു.

ഡബ്ല്യു.സി.സി.യുടെ വാര്‍ത്താ സമ്മേളനത്തിനിടെ മുകേഷിനെതിരെ  അന്വേഷണം വേണമെന്ന ആവശ്യവുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെകുറിച്ചറിയാന്‍ തനിക്ക് താല്പര്യമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.