എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് കലാപം; അമിത് ഷായ്ക്ക് കോടതി സമന്‍സ്
എഡിറ്റര്‍
Tuesday 12th September 2017 5:47pm


അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി സെപ്റ്റംബര്‍ 18ന് ഹാജരാകാനാണ് അമിത് ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read: ‘ക്യാമ്പസുകളില്‍ ഒതുങ്ങുന്നില്ല രാജസ്ഥാനിലെ തെരുവുകളിലും ചെങ്കൊടി പാറുന്നു’; പുത്തനുണര്‍വ്വുമായി സി.പി.ഐ.എം രാജസ്ഥാന്‍ ഘടകം


മുന്‍ ഗുജറാത്ത് മന്ത്രിയും നരോദപാട്യ കേസിലെ മുഖ്യപ്രതിയുമായ മായ കോദ്നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. അമിത്ഷായെ വിസ്തരിക്കുന്നതിന് കോദ്നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു.

എന്നാല്‍ പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്ന് കോദ്നാനി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി കോദ്‌നാനിയുടെ അഭിഭാഷകന് അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കൈമാറുകയായിരുന്നു.

നരോദഗാമില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ നിയമസഭയിലായിരുന്നു എന്നതിന് സാക്ഷി പറയാനാണ് മായ കോദ്നാനി അന്ന് എം.എല്‍.എ. ആയിരുന്ന അമിത്ഷായെ ഹാജരാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഷായെ സാക്ഷി പറയാനായി കോടതിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഈ മുന്‍മന്ത്രി.


Dont Miss: ഇന്റര്‍വ്യൂ ആദ്യം ഞങ്ങള്‍ക്ക് വേണം; റിയാന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്റെ പിതാവില്‍ നിന്നും ടൈംസ് നൗ ചാനലിന്റെ ലേപല്‍ മൈക്ക് ഊരിമാറ്റി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍


97 പേര്‍ കൊലപ്പെട്ട നരോദപാട്യ കൂട്ടക്കൊലയില്‍ മുഖ്യപ്രതിയായ മായ കോദ്നാനിയെ നേരത്തെ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇവര്‍ക്ക് പിന്നീട് സ്ഥിരജാമ്യം നല്‍കി. ഈ കേസിന്റെ അപ്പീലില്‍ ഹൈക്കോടതി വാദം കേട്ട് വിധി പറയാന്‍ വെച്ചിരിക്കുകയാണ്.

Advertisement