എഡിറ്റര്‍
എഡിറ്റര്‍
ട്രോഫി കടിച്ച് പോസ് ചെയ്യാന്‍ ഞാന്‍ നദാലോ ഫെഡററോ അല്ല: ധോണി
എഡിറ്റര്‍
Tuesday 4th June 2013 1:45pm

dhoni-take-shield

കാര്‍ഡിഫ് : ട്രോഫി കടിച്ച് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യാന്‍ താന്‍ റാഫേല്‍ നദാലോ റോജര്‍ ഫെഡററോ അല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.

ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഡാവിഡ് മോര്‍ഗണ്‍ ട്രോഫി നല്‍കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി.

Ads By Google

കാര്‍ഡിഫ് വേല്‍സ് സ്റ്റേഡിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചത്.

എന്നാല്‍ ചടങ്ങില്‍ അധികം സംസാരിക്കാന്‍ ധോണി തയ്യാറായില്ല. ട്രോഫിയുമായി നില്‍ക്കുന്ന ധോണിയുടെ ഫോട്ടോ എടുക്കാനായി മത്സരിച്ച ഫോട്ടോഗ്രാഫര്‍ ധോണിയോട് ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ട്രോഫി കടിച്ച് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യാന്‍ താന്‍ റാഫേല്‍ നദാലോ റോജര്‍ ഫെഡററോ അല്ലെന്നായിരുന്നു ധോണിയുടെ മറുപടി.

ഇത് ഒരു ടീമിന് ലഭിച്ച പുരസ്‌ക്കാരമാണ്. ഞാന്‍ അത് ഏറ്റുവാങ്ങിയെന്നയുള്ളൂ. ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ ആഘോഷിക്കും.

119 പോയിന്റുമായാണ് ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 113 പോയിന്റഉമായി സൗത്ത് ആഫ്രിക്ക മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു

Advertisement