എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രം പണിയേണ്ടത് രാമജന്മഭൂമിയില്‍; പള്ളി എവിടെയും പണിയാം: സുബ്രഹ്മണ്യന്‍ സ്വാമി
എഡിറ്റര്‍
Tuesday 21st March 2017 10:17pm

ന്യൂദല്‍ഹി: രാമന്റെ ജന്മസ്ഥലം മാറ്റാന്‍ സാധിക്കില്ലെന്നും മുസ്‌ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യക്കേസില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാര്‍ അറിയിച്ചതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.


Also read ‘ഇടവകയിലെ സദാചാരക്കാര്‍ ഇടഞ്ഞു’; സ്ത്രീയോടൊപ്പം കണ്ട വൈദികന് സ്ഥലമാറ്റം 


‘ശ്രീരാമന്റെ ജന്മഭൂമിയായ രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെയാണ് പണിയേണ്ടത്. മുസ്‌ലിം പള്ളി സരയൂ നദിയുടെ മറുവശത്ത് പണിത് അയോധ്യ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. സൗദിയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും പള്ളികള്‍ നിസ്‌കരിക്കാനുള്ള സൗകര്യത്തിനാണ് നല്‍കുന്നത്. അത് എവിടെ വേണമെങ്കിലും ആകാം’ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അയോധ്യ വിഷയം മതപരമായ കാര്യമായതിനാല്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പു സാധ്യമല്ലേയെന്നായിരുന്നു ചീഫ് ജസ്റ്റിസ് കേഹാര്‍ ചോദിച്ചത്. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.

രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമ്മുക്ക് സാധിക്കുകയില്ലെന്നും സ്വാമി പറഞ്ഞു. സുബ്രഹ്മണ്യന്‍ സ്വാമിക്ക് പിന്നാലെ കോടതിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും രംഗത്തെത്തിയിരുന്നു. ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് പൊതുവായ ഒരു അഭിപ്രായത്തിലേക്ക് എത്തണമെന്നും അദ്വാനി ആവശ്യപ്പെട്ടിരുന്നു.

Advertisement