'ആശയപരമായ വിയോജിപ്പുകളോട് പ്രാകൃതമായി പ്രതികരിക്കരുത്' സംവിധായകൻ പ്രിയനന്ദനന് നേരെയുള്ള സംഘ്പരിവാർ ആക്രമണത്തിനെതിരെ ഫെഫ്ക
kERALA NEWS
'ആശയപരമായ വിയോജിപ്പുകളോട് പ്രാകൃതമായി പ്രതികരിക്കരുത്' സംവിധായകൻ പ്രിയനന്ദനന് നേരെയുള്ള സംഘ്പരിവാർ ആക്രമണത്തിനെതിരെ ഫെഫ്ക
ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 9:31 am

കൊച്ചി: സംവിധായകന്‍ പ്രിയനന്ദനന് നേരെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ച് സംവിധായകരുടെ സംഘടനയായ ഫെഫ്ക. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി പിന്തുടരുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക പറഞ്ഞു. ശബരിമല വിഷയത്തില്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടതിനാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രിയനന്ദനെ ആക്രമിച്ചത്.

Also Read ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം

ഇന്നലെ രാവിലെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് പ്രിയനന്ദനൻ ആക്രമിക്കപ്പെട്ടത്. പ്രിയനന്ദന്റെ തലയിലൂടെ ചാണകം കലക്കിയ വെള്ളം ആർ.എസ്.എസ് പ്രവർത്തകൻ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിൽ ഉയര്‍ത്തിയത്.

Also Read നിലം വൃത്തിയാക്കുന്ന മോദി; കഷ്ടപ്പാട് അറിയിക്കാന്‍ ഇന്ത്യാ ടിവി കൊടുത്ത മോദിയുടെ ചിത്രം വ്യാജം

പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി അറിയിച്ചിരുന്നു. മാപ്പ് പറയാത്ത പക്ഷം അദ്ദേഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ “സൈലന്‍സര്‍” എന്ന സിനിമ, വെളിച്ചം കാണില്ലെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. പ്രിയനന്ദനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.