എഡിറ്റര്‍
എഡിറ്റര്‍
അമിതാഭ് ബച്ചന്‍ നായകാകുന്ന സീരിയല്‍ ഉടന്‍
എഡിറ്റര്‍
Thursday 6th June 2013 12:14pm

bachan-serial

ഒടുവില്‍ അതും സംഭവിച്ചു. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി സീരിയലില്‍ വേഷമിടുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനെ നായകനാക്കിയുള്ള സീരിയല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത്. 
Ads By Google

സീരിയലിന്റെ ക്രിയേറ്റീവ് ഡയരക്ടര്‍ അനുരാഗ് കശ്യപ് ആണ്. എന്റമോള്‍ പ്രൊഡക്ഷന്‍ സിനൊപ്പം അഭിതാഭ് ബച്ചനും സീരിയലിന്റെ കൊ പ്രൊഡ്യൂസര്‍ ആകുന്നുണ്ടെന്നാണ് അറിയുന്നത്.

13 വര്‍ഷം മുന്‍പ് കോന്‍ ബനേഗാ ക്രോര്‍പതി എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബിഗ് ബി മിനി സ്‌ക്രീനിലേക്ക് വരുന്നത്. ഇതിന്റെ ആറാം സീസണിലും ബിഗ് ബി തന്നെയാണ് എത്തുന്നത്. ഇതിന്റെ ഷൂട്ടിങ് അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയാണ്.

അമിതാഭ് ബച്ചന്റെ ഹോളിവുഡ് അരങ്ങേറ്റവും ഈ വര്‍ഷം തന്നെയായിരുന്നു. ദ ഗ്രേറ്റ് ഗാറ്റ്‌സ്ബിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം. ബച്ചന് പുറമെ ലിയനാര്‍ഡോ ഡികാപ്രികോയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Advertisement