'ഈ ഒരു സഹായം കൂടി ചെയ്യാമോ'; തന്റെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന മാധ്യമങ്ങളോട് പേളി മാണി
Malayalam Cinema
'ഈ ഒരു സഹായം കൂടി ചെയ്യാമോ'; തന്റെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന മാധ്യമങ്ങളോട് പേളി മാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th November 2020, 3:49 pm

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് നടിയും അവതാരകയുമായ പേളി മാണി. ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഗര്‍ഭിണിയായ താരത്തിന്റെ ഓരോ വിശേഷങ്ങളും വാര്‍ത്തയാക്കാനും ചില മാധ്യമങ്ങള്‍ ഉത്സാഹം കാണിക്കാറുണ്ട്. അത്തരത്തില്‍ ഫേസ്ബുക്കില്‍ താന്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളുമെടുത്ത് തന്റെ ഗര്‍ഭകാലം ആഘോഷമാക്കുന്ന മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് പേളി മാണി.

സംഗതി മറ്റൊന്നുമല്ല പ്രഗ്നന്‍സിയുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയെ കൂടി ഒന്ന് പ്രമോട്ട് ചെയ്യാമോ എന്നാണ് താരം ചോദിച്ചിരിക്കുന്നത്.

അങ്ങനെയൊരു ഉത്സാഹം നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അത് വലിയൊരു സഹായമായിരിക്കുമെന്നും പേളി ഫേസ്ബുക്കില്‍ എഴുതി.
പേളിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

സിനിമയെക്കാളും മലയാളികള്‍ക്ക് അറിയേണ്ടത് പ്രസവിക്കുവോളം പേര്‍ളിയുടെ ഗര്‍ഭകാലത്തെ ഓരോ ദിവസത്തെയുമുള്ള വിവരങ്ങളാണെന്നാണ് ചിലരുടെ കമന്റ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ഇനി വരാനില്ലെന്നാണ് മറ്റു കമന്റുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Can you do this one more help Pearly Maaney to medias