എഡിറ്റര്‍
എഡിറ്റര്‍
സരിത വിളിച്ചിരുന്നതായി കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍
എഡിറ്റര്‍
Saturday 15th June 2013 3:55pm

venugopal

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത വിളിച്ചിരുന്നതായി കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍. രണ്ടു പരിപാടികളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സരിത വിളിച്ചിരുന്നു.

വ്യക്തിപരമായ ഒരു കാര്യങ്ങളും സംസാരിച്ചിട്ടില്ല. സോളാര്‍ പാനലുകളുടെ ഉദ്ഘാടനങ്ങള്‍ക്കായി പലരും വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

സരിതയ്ക്ക് കെ.സി വേണുഗോപാലുമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ഫോണില്‍ സംസാരിക്കാ റുണ്ടെന്നും സരിതയുടെ രണ്ടാം ഭര്‍ത്താവും സോളാര്‍ പാനല്‍ കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍. അതേസമയം സരിത  എസ്. നായരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മന്ത്രി എം.കെ. മുനീര്‍ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫോണില്‍ പലരും വിളിക്കാറുണ്ട്. പി.എ ആണ് ഫോണ്‍ കൈകാര്യം ചെയ്യുന്നത്.

താന്‍ സരിതയുമായി സംസാരിച്ചിട്ടില്ല. മുപ്പത് സെക്കന്‍ഡ് സരിതയുമായി സംസാരിച്ചു എന്നാണ് ആരോപണം. മുപ്പതു സെക്കന്‍ഡിനുള്ളില്‍ എന്തു കാര്യമാണു പറയാന്‍ കഴിയുക?

വിളിക്കുന്നയാള്‍ തട്ടിപ്പുകാരനാണോ എന്നു മുന്‍കൂട്ടി അറിയാനാകില്ല. ആരോട് സംസാരിക്കുന്നുവെന്നതല്ല എന്തു സംസാരിക്കുന്നുവെന്നതാണു പ്രശ്‌നം.

ഫോണില്‍ റിപ്പറാണെങ്കിലും വിളിച്ചാല്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ എന്നും മന്ത്രി ചോദിച്ചു.

Advertisement