എഡിറ്റര്‍
എഡിറ്റര്‍
കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനക്കേസ്: മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം
എഡിറ്റര്‍
Thursday 11th October 2012 12:47pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനക്കേസില്‍ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുസ്‌ലിം ലീഗ് മന്ത്രിമാരായ എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ് എന്നിവര്‍ക്കും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ഷിഹാബ് തങ്ങള്‍, കാലിക്കറ്റ് വി.സി അബ്ദുല്‍ സലാം എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Ads By Google

അന്വേഷണത്തില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.  ഭൂമിദാനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മൂന്ന്
ഹരജികളിലാണ് കോടതിയുടെ ഉത്തരവ്.   കലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ടി.കെ.നാരായണനാണ് ഹരജി നല്‍കിയത്. മലപ്പുറം വിജിലസ് ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.

സര്‍വകലാശാലയുടെ പത്തേക്കര്‍ ഭൂമി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യൂക്കേഷന്‍ ട്രസ്റ്റിനും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവായ ഡോ. കെ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ബാഡ്മിന്റണ്‍ കോര്‍ട്ടുണ്ടാക്കാന്‍ ദേശീയപാതയോരത്ത് മൂന്നേക്കറും മന്ത്രി എം.കെ മുനീറിന്റെ ബന്ധു പി.എ ഹംസ ഭാരവാഹിയായ ഒളിമ്പിക് അസോസിയേഷന് മുപ്പതേക്കര്‍ ഭൂമിയും നല്‍കാന്‍ സെനറ്റ് തീരുമാനിച്ചതാണ് വിവാദമായത്. സംഭവം വിവാദമായതോടെ  തീരുമാനം റദ്ദാക്കിയിരുന്നു. സെനറ്റ് തീരുമാനം റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയല്ല എന്ന് കാണിച്ചായിരുന്നു ടി.കെ. നാരായണന്‍ ഹരജി സമര്‍പ്പിച്ചത്.

Advertisement