Administrator
Administrator
തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ തീരുമാനം
Administrator
Wednesday 6th July 2011 12:27pm

sibi mathews report on thachankaryതിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള മുന്‍ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ജുലൈ 10ന്  സസ്‌പെന്‍ഷന്‍ കാലയളവ് കഴിയുന്ന മുറക്കാണ് തിരിച്ചെടുക്കുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ഡി.ജി.പി എന്നിവരടങ്ങിയ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി തച്ചങ്കരി തിരിച്ചെടുക്കാമെന്ന ശിപാര്‍ശയാണ് സര്‍ക്കാറിന് നല്‍കിയത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ), കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിനെതിരെയുള്ള കേസുകളൊന്നും ഇല്ലാതെയാവില്ല. സര്‍ക്കാറിന് നിയമത്തിന്റെ വഴിയിലൂടെ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. വി.എസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും അങ്ങിനെയാണ് ചെയ്തത്. തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മാത്രമേ തീരുമാനമായിട്ടുള്ളൂവെന്നും പോസ്റ്റിങ്ങിനെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ലെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 22 മുതല്‍ 26വരെ മുഖ്യമന്ത്രി ദല്‍ഹിയില്‍ ക്യാംപ് ചെയ്യും. കെ.എസ്.ആര്‍.ടി.സി എം.ഡിയായി അലക്‌സാണ്ടര്‍ കെ.ലൂക്കിനെ നിയമിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement