മാട്ടൂലില്‍ ഹിഷാം വധം: സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് എം.വി. ജയരാജന്‍
Kerala News
മാട്ടൂലില്‍ ഹിഷാം വധം: സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th December 2021, 5:56 pm

കണ്ണൂര്‍: മാട്ടൂലില്‍ ഹിഷാമിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.

ഹിഷാമിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അക്രമത്തില്‍ പരിക്കേറ്റ ഷക്കീബിന്റെ വീടും ജയരാജന്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് മാട്ടൂല്‍ സ്വദേശി ഹിഷാം കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാജിദ്, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്.

വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ വിഷയത്തില്‍ മധ്യസ്ഥചര്‍ച്ച നടക്കുന്നതിനിടെ പ്രതികളും ഹിഷാമും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടയില്‍ പ്രതികള്‍ ചേര്‍ന്ന് ഹിഷാമിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

റംഷാദിനും സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രി ചികിത്സ തേടിയിരുന്നു. ആശുപത്രി വിട്ടതിന് ശേഷമാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Hisham murder in Matool: MV Jayarajan blames SDPI for the incident