മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
Obituary
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th March 2021, 7:19 am

കോട്ടയം: മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു.

എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.

1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായ കുര്യന്‍ 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ബിരുദ കോഴ്‌സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1965 -66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു. അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

1980 – 82 ലും 1996 – 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CA Kurian CPI Former Deputy Speaker Passed Away