എഡിറ്റര്‍
എഡിറ്റര്‍
‘ചോദ്യം കടുത്തതെങ്കിലും മാര്‍ക്ക് കുറയില്ല’ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്
എഡിറ്റര്‍
Wednesday 22nd March 2017 5:39pm

 

തിരുവനന്തപുരം: ഹയര്‍സെക്കന്ററി, പത്താം ക്ലാസ് പരീക്ഷകളുടെ ചില ചോദ്യങ്ങള്‍ കടുത്തത് മൂലം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പരീക്ഷ കട്ടിയായതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യപേപ്പര്‍ പ്രയാസമായി എന്നു കരുതി വിദ്യാര്‍ഥികള്‍ പ്രയാസപ്പെടേണ്ടതില്ല. മാര്‍ക്കു കുറവു വരാതെ നോക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

കുട്ടികളെ ഭയപ്പെടുത്താനോ അവര്‍ക്ക് എന്തറിഞ്ഞുകൂട എന്നു പരിശോധിക്കാനോ ഉള്ളതല്ല പരീക്ഷ. കുട്ടികളെ അറിയാനുള്ളതാണെന്നും മന്ത്രി പറഞ്ഞു.


Shocking: അമ്മയെ ലൈംഗികമായി പീഡിപ്പിച്ച 39കാരന്‍ അറസ്റ്റില്‍


സിലബസില്‍ ഇല്ലാത്തതും കടുത്തതുമായ ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ വന്നത് പോരായ്മ തന്നെയാണ്. കോളജ് അധ്യാപകരെയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത്. ഇതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.

മൂല്യനിര്‍ണയം ഉദാരമാക്കുകയും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കുകയുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുമ്പിലുള്ള ഒരു നിര്‍ദേശം. പരോക്ഷമായി വന്നതും ശരാശരി കുട്ടികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുമായ ചോദ്യങ്ങള്‍ക്ക് എങ്ങനെ മാര്‍ക്ക് നല്‍കുമെന്ന ചോദ്യം അവശേഷിക്കുന്നു.ഇ ഇതിനായി ഓരോ ചോദ്യവും പ്രത്യേകം വിലയിരുത്തി തീരുമാനം എടുക്കേണ്ടിവരും.

Advertisement