എഡിറ്റര്‍
എഡിറ്റര്‍
തെറ്റയിലിന്റേത് ധാര്‍മിക പ്രശ്‌നമെന്ന് സി.പി.ഐ.എം പി.ബി
എഡിറ്റര്‍
Saturday 29th June 2013 12:46pm

jose-thettayil

ന്യൂദല്‍ഹി: ലൈംഗിക ആരോപണം നേരിടുന്ന ##ജോസ് തെറ്റയില്‍ എം.എല്‍.എയുടേത് ധാര്‍മിക പ്രശ്‌നം തന്നെയാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

തെറ്റയിലിന്റെ രാജിക്കാര്യം തീരുമാനിക്കേണ്ടത് ജനതാദള്‍ എസാണ്. തെറ്റയിലിന്റേത് ധാര്‍മിക പ്രശ്‌നമാണെന്ന പ്രതിപക്ഷ നേതാവ് ##വി.എസ് അച്യുതാനന്ദന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും പി.ബി വ്യക്തമാക്കി.

Ads By Google

ജോസ് തെറ്റയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ തിരായിരുന്നു വി.എസിന്റെ അഭിപ്രായം. തെറ്റയില്‍ രാജിവെക്കണമെന്ന് സെക്രട്ടറിയേറ്റില്‍ വി.എസ് നിലപാടെടുത്തു.

ലൈംഗിക ആരോപണം നേരിട്ട സാഹചര്യത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു വി.എസിന്റെ അഭിപ്രായം. എന്നാല്‍ വി.എസിന്റെ ഈ തീരുമാനം മറികടന്നാണ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ് തീരുമാനിച്ചത്.

തെറ്റയിലിന്റെ രാജിക്കാര്യം തീരുമാനിക്കേണ്ടത് ജനതാദള്‍ എസ് ആണെന്നും രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടിക്ക് ആവില്ലെന്നുമായിരുന്നു വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം.

ധാര്‍മ്മികത ആരേയും പഠിപ്പിക്കാനാകില്ലെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.

തല്‍ക്കാലം ജോസ് തെറ്റയില്‍ രാജി വെക്കേണ്ടതില്ലെന്ന പാര്‍ട്ടി നിലപാടിനെതിരെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Advertisement