എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പൊതുസമ്മേളന സമാപനം കാരാട്ട് ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Tuesday 19th March 2013 2:20pm

ന്യൂഡല്‍ഹി: സി.പി.ഐ.എം നേതൃത്വത്തില്‍ നടന്ന നാല് സമര സന്ദേശ ജാഥകളുടെ സമാപന സമ്മേളനം ദല്‍ഹിയില്‍ നടന്നു. ഇന്ന് 12മണിക്ക് ആരംഭിച്ച പൊതുസമ്മേളനം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

Ads By Google

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 1500ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.

ജാഥാലീഡര്‍മാരായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവരും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എന്നിവരും സംസാരിക്കും.

എല്ലാ പിബി അംഗങ്ങളും റാലിയില്‍ സംബന്ധിക്കുന്നുണ്ട്. പുതിയ പ്രക്ഷോഭപരിപാടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കും. റാലിക്കെത്തുന്നവര്‍ക്കായി ലഘുഭക്ഷണവും പ്രത്യേക മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.

പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എ കെ പത്മനാഭന്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

കേരളത്തില്‍ നിന്നുള്ളവര്‍ കേരളഹൗസില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ജാഥയായി രാംലീല മൈതാനിയിലേക്ക് പോയി. റാലിക്ക് ശേഷം വൈകിട്ട് നാലിന് എ.കെ.ജി ഭവനില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ യോഗം ചേരും. യോഗം ബുധനാഴ്ചയും തുടരും.

വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ പരാതി ഉള്‍പ്പടെ പരിഗണിക്കേണ്ട കേന്ദ്രകമ്മിറ്റി യോഗത്തിന്റെ തിയതി പിബി യോഗം നിശ്ചയിക്കും.

Advertisement