| Wednesday, 22nd May 2013, 2:43 pm

അനധികൃത നിര്‍മാണം: ലുലുമാളിനെതിരെ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ലുലു ഷോപ്പിങ്ങ് മാളിനെതിരെ സി.പി.ഐ.എം രംഗത്ത്. മാളിന്റെ നിര്‍മ്മാണം അനധികൃതമാണെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം.

ഇടപ്പള്ളി തോടില്‍ നിന്നും പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സി.പി.ഐ.എം ആരോപിച്ചു. []

ഇടപ്പള്ളി മേല്‍പാലത്തിന്റെ നിര്‍മ്മാണ ചെലവ് ലുലുവില്‍ നിന്നും ഈടാക്കണം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി വ്യക്തമാക്കി.

ഇടപ്പള്ളി റോഡ് കൈയേറിയാണ് ലുലു മാളിന്റെ പാര്‍ക്കിങ് സ്ഥലം ഉണ്ടാക്കിയത്. അതിനാല്‍ തന്നെ ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനുള്ള ചെലവ് എംകെ ഗ്രൂപ്പ് വഹിക്കണം.

രണ്ടു ദേശീയ പാതകള്‍ സംഗമിക്കുന്ന ഇടത്ത് ഇത്തരം വലിയ വ്യവസായ സമുച്ചയങ്ങള്‍ക്ക് ഒരിടത്തും അനുമതി ലഭിച്ചിട്ടില്ല. ഈ നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ദിനേശ് മണി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more