എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ വ്യാവസായിക വളര്‍ച്ച 2.7 ശതമാനമായി താഴ്ന്നു
എഡിറ്റര്‍
Saturday 13th October 2012 11:24am

ന്യൂദല്‍ഹി: രാജ്യത്തെ വ്യാവസായിക വളര്‍ച്ച 2.7 ശതമാനമായി കുത്തനെ താഴ്ന്നു. ഉല്‍പാദനമേഖലയിലെ മാന്ദ്യവും അതുമൂലമുണ്ടായ പ്രത്യാഘാതങ്ങളുമാണ് കാരണം. വ്യാവസായിക മേഖലയിലെ മാന്ദ്യം ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിതമാക്കിയേക്കുമെന്ന് സൂചനയുണ്ട്.

Ads By Google

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ ഓഗസ്റ്റ് ആദ്യത്തില്‍ നാല് ശതമാനമായിരുന്നു വ്യവസായിക വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 5.6 ശതമാനമായിരുന്നു ഇത്. ഉല്‍പാദനമേഖലയില്‍ 2.9 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം ഇത് 3.9 ശതമാനമായിരുന്നു. മുപ്പതിനാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കുക. വ്യാവസായിക വളര്‍ച്ചയില്‍ മാന്ദ്യമുണ്ടായ സാഹചര്യം പലിശനിരക്കുകളില്‍ കുറവ് വരുത്തുന്നതിലേക്ക് നയിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. നാണ്യപ്പെരുപ്പ സമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിഞ്ഞ കുറച്ചുകാലമായി ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

Advertisement