'സര്‍വ്വീസില്‍ കാണില്ല' മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ്സുടമയുടെ ഭീഷണി
keralanews
'സര്‍വ്വീസില്‍ കാണില്ല' മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ്സുടമയുടെ ഭീഷണി
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 2:51 pm

കൊല്ലം: ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസ്സുടമയുടെ ഭീഷണി. തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ അജീഷിനു നേരെ ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച ഫോണ്‍കോളിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ചയാണ് ബസ്സില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വെച്ച് ജോഷ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്നത്. നിയമ ലംഘനം ചൂണ്ടാക്കാട്ടി ബസ്സിന്റെ ഫിറ്റ്‌നെസ് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് ബസ്സുടമ ജോഷി അജീഷിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ന് തന്നെ ബസ്സിന്റെ ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വ്വീസില്‍ കാണില്ല. നീ എന്നെ പറ്റി ഒന്നന്വേഷിച്ചു നോക്ക്. ഗുസ്തിപിടിക്കാന്‍ വരരുത്. ജോയിന്റ് ആര്‍.ടി.എയ്ക്ക് കാര്യങ്ങള്‍ അറിയാം. കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല. ആര്‍.സി.ബുക്ക് ഇവിടെ കിട്ടണം’. ഇങ്ങനെ ഭീഷണി മുഴക്കിയായിരുന്നു ബസ്സുടമയുടെ കോള്‍. ബസ്സുടമയുടെ ഭീഷണിക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.