ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ഭര്‍ത്താവ് മുസ്‌ലിം; യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ക്ഷേത്രത്തിന്റെ വിലക്ക്
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 6:16pm

ദല്‍ഹി: ഭര്‍ത്താവ് മുസ്‌ലിമായതിനാല്‍ യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വിലക്കുമായി ക്ഷേത്രം. ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ച സ്ത്രീക്ക് ഒരിക്കലും ഒരു ഹിന്ദുവായി തുടരാന്‍ കഴിയില്ലെന്നും, ഹിന്ദു ആചാര ചടങ്ങുകള്‍ അനുവദിക്കില്ലെന്നും പുരോഹിതര്‍ പറഞ്ഞു.

ദല്‍ഹി സ്വദേശിയായ ഇംതിയാസുല്‍ റഹാമാന്റെ ഭാര്യ നിവേദിത ഗട്ട കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.

അസിസ്ന്റ് കമ്മീഷണര്‍ ആയി ജോലി ചെയ്യുന്ന റഹ്മാന്‍ ബംഗാള്‍ സര്‍ക്കാറിന്റെ ചിത്തരഞ്ജന്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കാളി മന്ദിര്‍ സൊസൈറ്റി കര്‍മ്മങ്ങള്‍ക്കായി ആഗസ്റ്റ് 12 ലേക്ക് ബുക്ക് ചെയ്തിരുന്നു. ചടങ്ങിനായി 1,300 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ക്ഷേത്ര കമ്മിറ്റി ബുക്കിംഗ് റദ്ദാക്കുകയായിരുന്നു.

റഹ്മാന്റെ അഭ്യര്‍ത്ഥന ചില പ്രത്യേക കാരണങ്ങളാല്‍ നടത്താനാവില്ലെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അശിതവ ഭൗമിക് പറഞ്ഞു. റഹ്മാന്‍ തന്റെ സ്വത്വം മറച്ച് വച്ച മകള്‍ ഐഹിനി അംബീറിന്റെ പേരില്‍ കബളിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

ALSO READ: കേരളത്തിലെ പ്രളയം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഹിന്ദു പാരമ്പര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യക്തമായ ഉത്തരം ഇല്ലെന്ന് പുരോഹിതന്‍ ആരോപിച്ചു.

മുസ്‌ലീമുകള്‍ ഒരു ഗോത്ര വിഭാഗത്തെ പിന്തുടരുന്നില്ല. ഒരു സ്ത്രീ മുസ്‌ലീം വിവാഹത്തില്‍ ഏര്‍പ്പെടുന്നതോടെ അവള്‍ എല്ലാ രീതിയിലും വ്യത്യാസപ്പെടുന്നു. അവള്‍ അത്തരം സമൂഹത്തിന്റെ ഭാഗമായി മാറുന്നുവെന്നും ഭൗമിക് പറഞ്ഞു.

എന്നാല്‍ താന്‍ ഹിന്ദു പാരമ്പര്യത്തെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും, ഹൈന്ദവ രീതികളെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും, ഭാര്യയുടെ അന്ത്യ ചടങ്ങിനായി തന്റെ കുടുംബത്തിലെ 50-100 ആളുകളെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നും റഹ്മാന്‍ പറഞ്ഞു.

ഭാര്യയുടെ അന്ത്യ കര്‍മ്മങ്ങള്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ വീട്ടില്‍ വച്ച് തന്നെ അവ നിര്‍വ്വഹിക്കുമെന്നും, ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും, ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തനിക്ക് ഒരു ദ്രോഹവും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും റഹ്മാന്‍ പറഞ്ഞു.

WATCH THIS VIDEO:

Advertisement