ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; ഭൂപെന്‍ ഹസാരികയുടെ ഭാരതരത്‌ന തിരസ്‌കരിച്ച് കുടുംബം
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 10:39pm

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന സ്വീകരിക്കാന്‍ തയ്യാറാകാതെ ഭൂപെന്‍ ഹസാരികയുടെ കുടുംബം. പ്രശസ്ത ആസാമീസ് ഗായകനായ ഭൂപെന്‍ ഹസാരികയ്ക്ക് മരണ ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌ന നല്‍കി ആദരിച്ചത്.

ഹസാരികയുടെ മകന്‍ തെസ് ഹസാരികയാണ് അവാര്‍ഡ് നിരസിച്ചതായി അറിയിച്ചതെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യത്തിന് എതിരാണ് പുതിയ ബില്‍ എന്നു ചൂണ്ടിക്കാട്ടി നിരവധി പാര്‍ട്ടികള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കക്ഷികളുടെയെല്ലാം എതിര്‍പ്പ് മറികടന്നായിരുന്നു ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്.

Also Read റേപില്‍ ലൈംഗികതയില്ല, ആണ്‍കോയ്മയുടെയും അധികാരത്തിന്റേയും ആകെത്തുകയാണത്; തസ്‌ലീമ നസ്‌റീന്‍

ബി.ജെ.പി അവതരിപ്പിച്ച ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെ രാജ്യസഭയില്‍ ബില്ലിന്റെ ഭാവി അനിശ്ചിതത്തത്തിലാവുകയായിരുന്നു.

പൗരത്വ ഭേദഗതി ബില്‍ വിവേചനപരവും ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മതനിരപേക്ഷതക്ക് അപവാദമാണെന്നും എഴുത്തുകാരനും സാമൂഹ്യമാധ്യമപ്രവര്‍ത്തകനുമായ രാം പുനിയാനി ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിമിതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആയിരുന്നു ബില്‍ അവതരിപ്പിച്ചത്.

Advertisement