39 വര്‍ഷം മുന്‍പുള്ള റെക്കോഡ് പഴങ്കഥ; അരങ്ങേറ്റവര്‍ഷത്തില്‍ റെക്കോഡ് മഴ പെയ്യിച്ച് ബുംറ
INDIA VS AUSTRALIA
39 വര്‍ഷം മുന്‍പുള്ള റെക്കോഡ് പഴങ്കഥ; അരങ്ങേറ്റവര്‍ഷത്തില്‍ റെക്കോഡ് മഴ പെയ്യിച്ച് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th December 2018, 11:45 am

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ തകര്‍ത്ത ജസ്പ്രീത് ബുംറയ്ക്ക് റെക്കോഡ്. 39 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോഡാണ് ബുംറ സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്.

ഈ വര്‍ഷമാണ് ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞത്. ജനുവരി 5ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരയാണ് ബുംറ ആദ്യ ടെസ്റ്റിനിറങ്ങിയത്. ഇതുവരെ ഒമ്പത് ടെസ്റ്റ് കളിച്ചിട്ടുള്ള ബുംറ 45 വിക്കറ്റാണ് നേടിയത്.

ALSO READ: ഒരു സെഞ്ച്വറി അടിക്കൂ… നിന്നെ മുംബൈ ഇന്ത്യന്‍സിലെടുക്കാം; ടിം പെയ്‌നിന് രോഹിത് ശര്‍മ്മയുടെ മറുപടി

അരങ്ങേറ്റ വര്‍ഷത്തില്‍ 40 വിക്കറ്റ് നേടിയ മുന്‍ താരം ദിലീപ് ദോഷിയുടെ പേരിലായിരുന്നു ഇന്ത്യന്‍ റെക്കോഡ്. 1979 ലാണ് ദിലീപ് ഈ നേട്ടം കൈവരിച്ചത്. ഇന്നത്തെ ആറ് വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡ് ബുംറയുടെ പേരിലായി.

കൂടാതെ ഈ വര്‍ഷം ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും അഞ്ച് വിക്കറ്റ് എന്ന അപൂര്‍വ്വനേട്ടവും ബുംറ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ താരമാണ് ബുംറ.

WATCH THIS VIDEO: