എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു
എഡിറ്റര്‍
Tuesday 11th June 2013 12:52am

collaps

മുംബൈ: മുംബൈയില്‍ ബഹുനിലകെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് കെട്ടിടം തര്‍ന്നുവീണത്.

മധ്യ മുംബൈയിലെ മഹിം പ്രദേശത്താണ് അഞ്ച് നില കെട്ടിടം ഭാഗികമായി തകര്‍ന്ന് വീണത്.

Ads By Google

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് അറിയാനായാണ് ഇന്ന് കൂടുതല്‍ തിരച്ചില്‍ നടത്തിയത്.

പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ റിസ്‌വാന്‍ മെര്‍ച്ചന്റിനും തകര്‍ന്ന ഫ്‌ലാറ്റ് സമുച്ചയത്തില്‍ സ്വന്തമായി ഫളാറ്റുണ്ട്. സഞ്ജയ് ദത്തിനായി കോടതിയില്‍ ഹാജരായത് റിസ്‌വാന്‍ മെര്‍ച്ചന്റായിരുന്നു. റിസ്‌വാന്‍

മെര്‍ച്ചന്റിന്റെ കുടുംബാംഗങ്ങളും അപകട സമയത്ത് ഫ്‌ലാറ്റിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രാത്രി 8.30 ഓടെയായിരുന്നു അപകടം. ഇരുപതിലധികം പേരെ അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് രക്ഷിക്കാനായി.

Advertisement