എഡിറ്റര്‍
എഡിറ്റര്‍
റോഡ് വീതികൂട്ടുന്നതിനിടെ തകര്‍ന്നുവീണ് മൂന്നു നില കെട്ടിടം, വീഡിയോ
എഡിറ്റര്‍
Sunday 12th November 2017 3:50pm

 

ഹൈദരാബാദ്: റോഡ് വീതി കൂട്ടാനുള്ള പ്രവൃത്തികള്‍ക്കിടെ മൂന്നുനില കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സംഭവം.

പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും നേരത്തെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ വന്‍ ദുരന്തം ഒഴിവായി. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെട്ടിടം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നരസിംഹ റാവുവെന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നു വീണ കെട്ടിടം.


Also Read: നാലുവര്‍ഷത്തിനുള്ളില്‍ എ.ടി.എം കാര്‍ഡുകള്‍ അപ്രസക്തമാകുമെന്ന് നീതി ആയോഗ് ചെയര്‍മാന്‍


അടുത്തിടെയാണ് ഗുണ്ടൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ റോഡ് വീതി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കൈയേറ്റം ഒഴിപ്പിച്ചായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.

റോഡ് കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കൈയേറി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗം മാത്രം പൊളിച്ച് മാറ്റി ശേഷിക്കുന്ന ഭാഗത്ത് നരസിംഹ റാവു കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.


Also Read: ‘ദൈവാനുഗ്രഹമില്ലാത്ത’ താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്’; വിരമിക്കാന്‍ പറഞ്ഞ അജിത് അഗാര്‍ക്കറിന് മറുപടിയുമായി ധോണി


പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ഒറ്റനില കെട്ടിടത്തില്‍ രണ്ട് നിലകള്‍ കൂടി കൂട്ടിയെടുത്തു. എന്നാല്‍ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കെട്ടിടം നിലം പൊത്തുകയായിരുന്നു. റോഡിന്റെ വീതി 60 അടിയില്‍ നിന്നും 120 അടിയാക്കാനുള്ള പണികളാണ് പുരോഗമിക്കുന്നത്.

വീഡിയോ

 

Advertisement