എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് അവതരിപ്പിച്ചു: ക്ഷേമപദ്ധതികള്‍ക്കും കര്‍ഷര്‍ക്കും മുന്‍തൂക്കം
എഡിറ്റര്‍
Friday 15th March 2013 9:40am

തിരുവനന്തപുരം:  അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം. മാണി നിമയസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുളള ധനമന്ത്രി കെ.എം.മാണിയുടെ പതിനൊന്നാമത്തെ ബജറ്റാണിത്.

Ads By Google

റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ധിച്ചതായി മാണി പറഞ്ഞു. സാമ്പത്തികമാന്ദ്യത്തിനിടയിലും സംസ്ഥാനം വളര്‍ച്ചാലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

വളര്‍ച്ചാനിരക്ക് 9.5 ശതമാനമായത് അഭിമാനകരമായ നേട്ടമാണ്. വിലക്കയറ്റം മൂലം സംസ്ഥാനത്തെ സമ്പത്ത് പുറത്തേക്ക് പോകുന്നതായും കെ.എം മാണി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതി രൂപരേഖ ഏപ്രില്‍, മെയ് മാസങ്ങളില്‍ തയ്യാറാക്കും.

സമയോജിത കൃഷിരീതി വിപുലീകരിക്കാനും ഹൈടെക് കൃഷിരീതി പദ്ധതികള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കാനും തീരുമാനമായി, കമ്പനികളല്ലാത്ത കര്‍ഷക നികുതി ദായകര്‍ക്ക് ഇളവ് നല്‍കുകയും ചെയ്യും.

ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ പദ്ധതിയും ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിതള്ളുകയും ചെയ്യും.

പ്രത്യേക കര്‍ഷക രക്ഷാ പദ്ധതിയും കാര്‍ഷികവായ്പ എടുത്തവര്‍ക്ക് റിസ്‌ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും. ജൈവകൃഷിക്ക് 12 കോടി രൂപ നല്‍കും. എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം ജീവിത ഭദ്രദ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ മാന്ദ്യം കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു, എന്നാല്‍ സംസ്ഥാനം ദേശീയവളര്‍ച്ചാ നിരക്കിനേക്കാള്‍ 3.31 ശതമാനം അധികവളര്‍ച്ച കൈവരിച്ചതായും ബജറ്റില്‍ വ്യക്തമാക്കുന്നു. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തേയും കാര്യമായി ബാധിച്ചു.

നീരയുടെ വാണിജ്യോത്പാദനം തുടങ്ങാന്‍ തീരുമാനമായി. ഇതിനായി 15 കോടി അനുവദിച്ചു, കുടുംബ ശ്രീ, മഹിളാ ശ്രീ, ജനശ്രീ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് ന്ല്‍കും.

സംയോജിത കൃഷിരീതി വിപുലീകരിക്കും, കാര്‍ഷികാദായ നികുതികളില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കി, വയനാട് പാലക്കാട് കുട്ടനാട് എന്നിവിടങ്ങളില്‍ സപ്ലൈകോ അരിമില്ലുകള്‍ സ്ഥാപിക്കും, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിക്കും. സംഭരിക്കുന്ന നെല്ലിന് അപ്പോള്‍ തന്നെ പണം നല്‍കും,

സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സിന് 20 കോടി രൂപ നല്‍കും. താലൂക്ക് ആസ്ഥാനങ്ങളില്‍ തൃപ്തി ന്യായവില ഭക്ഷണശാലകള്‍ തുടങ്ങും, 20 രൂപക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് മുന്‍ഗണന.

സംഭരിച്ച നെല്ല് അരിയാക്കുന്നതിന് പ്രത്യേക മില്ലുകള്‍ സ്ഥാപിക്കും പ്രധാന നഗരങ്ങളില്‍ അഗ്രിമാളുകള്‍ കൊണ്ടുവരും തുടങ്ങിയവും പ്രഖ്യാപനങ്ങളില്‍ വരുന്നു.

ശാസ്ത്രഗവേഷണത്തിന് ആറു കോടി രൂപ, സോളാര്‍ പാനലുകളുടെ ഉത്പാദനത്തിന് വ്യവസായപാര്‍ക്കിന് 2 കോടി രൂപ അനുവദിക്കും.

ജലാശയങ്ങളില്‍ ഫ്‌ളോട്ടിങ് സോളാര്‍ പാനലുകള്‍ ,ക്ഷേമപെന്‍ഷനുകള്‍ കൂട്ടി, സൗരോര്‍ജ പദ്ധതികള്‍ക്ക് 15 കോടി, ഗവേഷണവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന പദ്ധതികള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സഹായത്തോടെ ഗവേഷണ സ്ഥാപനങ്ങള്‍ മോഡല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍,

വിദഗ്ധ തൊഴിലാളികള്‍ക്കായി വെബ്‌സൈറ്റ്, ഗതാഗത സൗകര്യം കൂട്ടാന്‍ മൊബിലിറ്റി ഹബ്ബുകള്‍, ഹൈടെക് ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയും പ്രഖ്യാപനങ്ങളില്‍ പെടുന്നു.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വിപുലീകരിക്കും, തിരുവനന്തപുരം ആര്‍.സി.സി.യെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആക്കി ഉയര്‍ത്തും, വാര്‍ധക്യകാല പെന്‍ഷന്‍ 500 ആക്കി വര്‍ധിപ്പിച്ചു.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 ല്‍ നിന്ന് 500 രൂപയാക്കി, കര്‍ഷക പെന്‍ഷന്‍ 500 രൂപയാക്കി, വിധവാ പെന്‍ഷന്‍ 700 ആക്കി വര്‍ധിപ്പിച്ചു. യാചക പുനരധിവാസത്തിന് 14 ഷെല്‍ട്ടറുകള്‍,

വിദ്യാലയങ്ങളില്‍ മഴവെള്ള സംഭരണി, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിക്ക് പ്ലേസ്‌മെന്റ് സെല്ലുകള്‍, വരള്‍ച്ചാ പ്രതിരോധത്തിന് 40 കോടി, കൊച്ചുവേളിയിലെ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിന് 5 കോടി, നീര ഉല്‍പാദിപ്പിക്കുന്നതിന് 10 ജില്ലകളില്‍ നീരാ യൂണിറ്റുകള്‍ സ്ഥാപിക്കും

കാര്‍ഷിക കര്‍മസേന രൂപീകരിക്കും, ഹോട്ടലുകള്‍ക്ക് വൈദ്യുതി, വെള്ളം തുടങ്ങിയവക്കായി 5 ലക്ഷം രൂപ വായ്പ നല്‍കും, സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍, പതാക നൗകാ പദ്ധതി. രൂപകല്‍പ്പന ഏപ്രില്‍, മെയ് മാസങ്ങളില്‍ എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലവാവര്‍ക്കും ജീവിതഭദ്രത

14 ഹൈടെക് കൃഷിഗ്രാമങ്ങള്‍ തുടങ്ങും, ഒരു ഗ്രാമത്തിന് 3 കോടി രൂപ പ്രധാന നഗരങ്ങളില്‍ വൈറ്റില മാതൃകയില്‍ മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 846 കോടി രൂപയും അനുവദിച്ചു.

ദരിദ്രകുടുംബങ്ങള്‍ക്ക് മംഗല്യനിധി പദ്ധതി, വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം, അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും സ്ഥിരമായി ഡയാലിസിസിന് വിധേയമാകുന്ന ബി.പി.എല്‍കാര്‍ക്കും പെന്‍ഷന്‍ വര്‍ധിപ്പിച്ചു.

ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതി വിപുലീകരിക്കും, ജലസ്രോതസുകളുടെ സംരക്ഷണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പത്രപ്രവര്‍ത്തക ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു. 4500 രൂപയില്‍ നിന്ന് 7000രൂപയായി വര്‍ദ്ധിപ്പിച്ചു.

ആലുവമണപ്പുറത്തിന് സ്ഥിരം പാലം  ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംസ്‌കരണ പ്ലാന്റ് ആരംഭിക്കും

കൗമാര വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് നടത്തുന്നവരുടെ വേതനം വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംസ്‌കരണ ശാല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഫിഷ് മാളുകള്‍ സ്ഥാപിക്കും. ഇതിനായി 10 കോടി വകയിരുത്തി. 50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും.

വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ശേഖരണവും സംസ്‌കരണവും നടത്തുന്നതിനുളള പദ്ധതി ആരംഭിക്കും

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി നല്‍കും, ഓരോ പഞ്ചായത്തുകളിലും ശ്മശാനം നിര്‍മിക്കുന്നതിനുള്ള ഗ്രാന്‍ഡ് 20 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നൈറ്റ് ഷെല്‍റ്റര്‍ പദ്ധതിക്ക് 5 കോടി രൂപ, ഇവര്‍ ജോലി സ്ഥലത്ത് മരണമടഞ്ഞാല്‍ നല്‍കുന്ന തുക 50,000 ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി

ആധുനിക സംവിധാനങ്ങളോടു കൂടിയ പ്രകൃതിവാതക ശ്മശാനങ്ങള്‍ ഓരോ ജില്ലകളിലും ആരംഭിക്കും, ഇതിനായി 10.5 കോടി രൂപ, മദ്യാസക്തിയില്‍ നിന്ന് മുക്തി നേടുന്നതിന് എല്ലാ ജില്ലയിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. ഇതിനായി 6.3 കോടി രൂപ

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി മറൈന്‍ ആംബുലന്‍സുകള്‍ സ്ഥാപിക്കും. ഇതിനായി 3 കോടി, കാസര്‍ഗോഡിനായി സമഗ്ര പാക്കേജ്. ഇതിനായി 15 കോടി

പിന്നാക്ക വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി പരിശീലന പരിപാടികള്‍, ഇതിനായി മൂന്നു കോടി രൂപ

പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പ്, കുഷ്ഠരോഗികള്‍ക്കും ക്ഷയരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സര്‍ക്കസ് കലാകാരന്‍മാരുടെയും പെന്‍ഷന്‍ ഉയര്‍ന്നു.
മലയാളം മിഷന്‍ പദ്ധതി ബഹ്‌റൈന്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും, ആറളത്ത് പട്ടികജാതി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും, വിദേശത്ത് തൊഴില്‍ നേടാന്‍ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 50,000 രൂപ നല്‍കുംയ

തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിന് െ്രെടബ്യൂണല്‍ കോടതികള്‍, ജനറിക് മരുന്നുകളുടെ സൗജന്യവിതരണം താലൂക്ക് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും, മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും പൊള്ളല്‍ ചികിത്സാകേന്ദ്രം

നിര്‍ധനര്‍ക്ക് നാലുലക്ഷം രൂപ വരെ ഭവനവായ്പ, പരപ്പനങ്ങാടിയില്‍ ഫിഷിങ് ഹാര്‍ബര്‍, തൃശൂരില്‍ കാര്‍ഷിക കോംപ്ലക്‌സ്, 2015ഓടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ജില്ലകളിലും കലാഗ്രാമം, മൂന്നാറില്‍ ഫിലിം ആര്‍ക്കൈവ്‌സ്‌ഐ.ഐ.ടി, ഐ.ഐ.എം സ്ഥാപനങ്ങലിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം വരെ ഫീസിളവ് നല്‍കും.

മദ്യവിമുക്ത കേരളം പദ്ധതിക്ക് 50 ലക്ഷംജയിലുകളില്‍ ജലസംഭരണികള്‍സപ്ലൈക്കോക്ക് 100 കോടിഅന്യസംസ്ഥാനങ്ങളില്‍ മലയാളം ലൈബ്രറി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി രൂപ കൂടി

കോഴിക്കോട്ടെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ സെന്ററിന് 10 കോടി, ചങ്ങാനാശ്ശേരിയില്‍ കേരള സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, സ്വകാര്യ പങ്കാളിത്തത്തോടെ സ്‌പോര്‍ട്‌സ് വികസന നിധി രൂപീകരിക്കും.

വിവിധ കേന്ദ്രങ്ങളില്‍ മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌റ്റേഡിയം, മൂന്നാറില്‍ ചിത്ര ഗ്യാലറിയും മ്യൂസിയവും,

കൊച്ചിയില്‍ സൈബര്‍ക്രൈം സെന്റര്‍, കൊച്ചി മറൈന്‍ ഡ്രൈവില്‍ ബംഗളൂരു മോഡല്‍ ഫിനാന്‍സ് സിറ്റി, മീഡിയ സിറ്റികോഴിക്കോട് ജെന്റര്‍ പാര്‍ക്കിന് ആറു കോടി രൂപയും അനുവദിച്ചു.

500 രൂപ വരെയുള്ള ചെരുപ്പകളുടെ വില കുറയും, ഹൗസ് ബോട്ടുകളിലെ ഭക്ഷണത്തിന് നികുതിയില്ല, വാട്ടര്‍ബെഡിന്റെ നികുതി കുറച്ചു.
പൊടിയരി, അവല്‍, മലര്‍ വില കുറയും,

ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, ഇല എന്നിവക്ക് വില കൂടും, ആഡംബര കാറുകളുടെ വില കൂടും, ലോട്ടറി നികുതി വര്‍ധിപ്പിച്ചു, ബിയര്‍, വൈന്‍ ഒഴികെ മദ്യത്തിന് നികുതി 5 ശതമാനം നികുതി വര്‍ധന ഏര്‍പ്പെടുത്തി.

ബീഡി ഒഴികെ പുകയില ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി, സഞ്ചരിക്കുന്ന 50 മാവേലി സ്‌റ്റോറുകള്‍,ഭൂമി വാങ്ങി മൂന്ന് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയാകും

സ്റ്റാമ്പ് ഡ്യൂട്ടി രണ്ട് ശതമാനം കുറച്ചു, ചിട്ടി, രജിസ്‌ട്രേഷന്‍ നിരക്കുകള്‍ വര്‍ധിക്കും.

 

 

Advertisement