Administrator
Administrator
മാവോവാദികളെ പാഠം പഠിപ്പിക്കും: ബുദ്ധദേവ്
Administrator
Sunday 25th October 2009 9:19am

buddhadeb-bhattacharjee
ന്യൂദല്‍ഹി: മാവോവാദികളെ തങ്ങള്‍ പാഠം പഠിപ്പിക്കുകതന്നെ ചെയ്യുമെന്ന് പശ്ചമി ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. മാവോവാദികള്‍ റാഞ്ചിയ പോലീസുദ്യോഗസ്ഥനെ വിട്ടുകിട്ടാനായി വനിതാ നക്‌സല്‍ തടവുകാരെ മോചിപ്പിച്ച നടപടി ഒറ്റപ്പെട്ടതാണ്. അതൊരു കീഴ്‌വഴക്കമാവുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മാവോവാദികള്‍ക്ക് വിദേശ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി. ”മാവോവാദികള്‍ക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നുവെന്നതിനു തെളിവില്ല. എന്നാല്‍, ആയുധങ്ങള്‍ ലഭിക്കുന്നുണ്ട്. മ്യാന്‍മറോ ബംഗ്ലാദേശോ വഴിയാണിത്; ഒരുപേക്ഷ, നേപ്പാള്‍ വഴിയും”-ചിദംബരം പറഞ്ഞു.

അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദികളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണ്. ”സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്ക് മാവോവാദികള്‍ ആയുധം താഴെവെക്കണമെന്ന് ഉപാധി വെക്കുന്നില്ല. എന്നാല്‍ അക്രമം അവസാനിപ്പിച്ചേ പറ്റൂ” അദ്ദേഹം വ്യക്തമാക്കി.

ഒ­ക്ടോ­ബര്‍ 24 2009 11.10 pm IST

Advertisement